വി. ചാവറ പിതാവ് (ജനുവരി 3)
വി. ചാവറ അഥവാ ചാവറയച്ചൻ (ജനനം: 1805 ഫെബ്രുവരി 10 ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ; മരണം: 1871 ജനുവരി 3 , കൂനമ്മാവ് കൊച്ചിയിൽ).
കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ്. സീറോ മലബാർ കത്തോലിക്ക സഭയിലെ ആദ്യ സന്യാസ വൈദിക സഭയായ സി.എം.ഐ (Carmelites of Mary Immaculate) സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു. ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സമുദായ പരിഷ്കർത്താവ് ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. 1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാപിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധൻ എന്ന് നാമകരണം ചെയ്തു.
കേരള സുറിയാനി സഭയുടെ ആദ്ധ്യാത്മിക ഉന്നമനത്തിനുവേണ്ടി അക്ഷീണം യത്നിച്ച പുണ്യ പുരോഹിതനായിരുന്നു വി. ചാവറയച്ചൻ. സ്ത്രീകൾക്കായി സിഎംസി പുരുഷന്മാർക്കായി സിഎംഐ സന്യാസ സഭകൾക്ക് തുടക്കം കുറിച്ചു. ദിവ്യകാരുണ്യ ഭക്തി, നാല്പതുമണി ആരാധന, കുരിശിന്റെ വഴി, ജപമാല, വാർഷിക ധ്യാനം, വിശുദ്ധരുടെ വണക്കം, ദൈവ വചന പ്രഘോഷണം, ലിറ്റർജിക്കൽ കലണ്ടർ എന്നിവക്കു തുടക്കം കുറിച്ചു. കൂടാതെ ആദ്ധ്യാത്മിക വളർച്ചയ്ക്കുതകുന്ന നിരവധി ഗ്രന്ഥങ്ങൾ രച്ചിച്ചു. ഒരു നല്ല അപ്പന്റെ ചാവരുൾ എന്ന പുസ്തകം കുടുംബങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകൻ
കൂടിയായിരുന്നു.ജാതിമതഭേദ ചിന്തകൾക്കെതിരെ പ്രവർത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്കു സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു. സാധാരണക്കാർക്ക് വേണ്ടി സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരുന്നു പിടിയരി സമ്പ്രദായം.
എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 1864ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു. ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് കാരണമായി.
സാംസ്കാരിക രംഗത്തും മാധ്യമ ലോകത്തും വി ചാവറയച്ചൻ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. കോട്ടയത്തെ മാന്നാനത്ത് ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു. നസ്രാണി ദീപിക എന്ന പേരിൽ ഇറങ്ങിയ പത്രം അച്ചടിച്ചത് മാന്നാനം സെന്റ് ജോസഫ്സ് പ്രസ് എന്ന ഈ മുദ്രണശാലയിലായിരുന്നു.
വിശുദ്ധിയിലും ജ്ഞാനത്തിലും വിളങ്ങിനിന്നിരുന്ന വി ചാവറയച്ചൻ കേരള സഭക്കും ഭാരത സഭക്കും ഒരു വലിയ മാതൃകയും മധ്യസ്ഥനുമാണ്. നമ്മുടെ ജീവിതത്തിന്റെ ആവശ്യങ്ങളിൽ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കാൻ ഈ വിശുദ്ധനോട് നമുക്കും പ്രാർത്ഥിക്കാം.നനം: 1805 ഫെബ്രുവരി 10 ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ; മരണം: 1871 ജനുവരി 3, കൂനമ്മാവ്
കൊച്ചിയിൽ).
കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ്. സീറോ മലബാർ കത്തോലിക്ക സഭയിലെ ആദ്യ സന്യാസ വൈദീക സഭയായ സി.എം.ഐ (Carmelites of Mary Immaculate) സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു. ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ് ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. 1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാപിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധൻ എന്ന് നാമകരണം ചെയ്തു.
കേരള സുറിയാനി സഭയുടെ ആദ്ധ്യാത്മിക ഉന്നമനത്തിനുവേണ്ടി അക്ഷീണം യത്നിച്ച പുണ്യ പുരോഹിതനായിരുന്നു വി. ചാവറയച്ചൻ. സ്ത്രീകൾക്കായി സിഎംസി പുരുഷന്മാർക്കായി സിഎംഐ സന്യാസ സഭകൾക്ക് തുടക്കം കുറിച്ചു. ദിവ്യകാരുണ്യ ഭക്തി, നാല്പതുമണി ആരാധന,
കുരിശിന്റെ വഴി, ജപമാല, വാർഷിക ധ്യാനം, വിശുദ്ധരുടെ വണക്കം, ദൈവ വചന പ്രഘോഷണം, ലിറ്റർജിക്കൽ കലണ്ടർ എന്നിവക്കു തുടക്കം കുറിച്ചു. കൂടാതെ ആദ്ധ്യാത്മിക വളർച്ചയ്ക്കുതകുന്ന നിരവധി ഗ്രന്ഥങ്ങൾ രജിച്ചു. ഒരു നല്ല അപ്പന്റെ ചാവരുൾ എന്ന പുസ്തകം കുടുംബങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു.ജാതിമതഭേദ ചിന്തകൾക്കെതിരെ പ്രവർത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്കു സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു. സാധാരണക്കാർക്ക് വേണ്ടി സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരുന്നു പിടിയരി സമ്പ്രദായം.
എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 1864ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു. ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് കാരണമായി.
സാംസ്കാരിക രംഗത്തും മാധ്യമ ലോകത്തും വി ചാവറയച്ചൻ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. കോട്ടയത്തെ മാന്നാനത്ത് ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു. നസ്രാണി ദീപിക എന്ന പേരിൽ ഇറങ്ങിയ പത്രം അച്ചടിച്ചത് മാന്നാനം സെന്റ് ജോസഫ്സ് പ്രസ് എന്ന ഈ മുദ്രണശാലയിലായിരുന്നു.
വിശുദ്ധിയിലും വിജ്ഞാനത്തിലും വിളങ്ങിനിന്നിരുന്ന വി ചാവറയച്ചൻ കേരള സഭക്കും ഭാരത സഭക്കും ഒരു വലിയ മാതൃകയും മധ്യസ്ഥനുമാണ്. നമ്മുടെ ജീവിതത്തിന്റെ ആവശ്യങ്ങളിൽ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കാൻ ഈ വിശുദ്ധനോട് നമുക്കും പ്രാർത്ഥിക്കാം.